Total Pageviews

Tuesday 24 July 2012

പ്രകൃതി
----------------
പേമാരി  പെയ്തു തോര്‍ന്നു
ഭൂമിതന്‍ വിരിമാറ് കുതിര്‍ന്നു
വിണ്ട മണ്ണിന്‍ വരള്‍ച്ച മാറി എങ്ങും
പച്ചപുല്നാമ്പുകള്‍ കിളിര്‍ത്തു

മഴത്തുള്ളികള്‍ വീണ വഴികളിലുടെ
ഞാന്‍ എന്‍ യാത്ര തുടര്‍ന്നു
കുളിരുളൊരു ഇളം തെന്നലെന്നെ
മെല്ലെ അങ്ങനെ തഴുകി നീങ്ങി

ഈ മനോഹര പ്രപഞ്ചം എന്‍
ഉള്ളിലോ പ്രണയം ഉണര്‍ത്തീ
എത്ര സുന്ദരിയാണ് നീ പ്രകൃതി
നിന്നെ ഞാന്‍ വെള്‍ക്കട്ടെ?

Monday 23 July 2012

ഹൃദയ താളം...!!!
-------------------------
എങ്ങു നിന്നോ പറന്നു വന്നെന്‍ ഇടനെഞ്ചില്‍
കൂട് കൂട്ടി നീ പൈങ്കിളി
സ്നേഹത്തിന്‍ വിത്തുകള്‍ കൊത്തിപ്പെറുക്കി കൊണ്ട്
വന്നെന്‍ പ്രാണനില്‍ പ്രണയം ഉണര്‍ത്തി നീ

പിന്നെ എന്നോ വന്നപോല്‍ പോയി നീ
എന്‍ മനസ്സിലോ വിഷാദ സ്വരങ്ങള്‍ മെല്ലെ തേങ്ങി
നീയില്ലാതെ ഈ ജന്മം പൂത്തീടുമോ
നീയില്ലാതെന്‍ ഉള്ളം നിറഞ്ഞിടുമോ

നീയാണെന്‍ പ്രാണന്റെ സുഗന്ധം
നീയാണ് ഈ ജന്മത്തെന്‍ സൌഭാഗ്യം
അറിയില്ലെനിക്ക്‌ ഈ വരി കുറിക്കുമ്പോള്‍
എന്നെങ്കിലും എന്നെയോര്‍ത്ത് നീ വന്നീടുമോ
നഷ്ട പ്രണയം...!!!
-------------------------

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല ഒരിക്കല്‍ കണ്ടുമുട്ടി.....
നിന്‍ ജീവിതനൌക തുഴഞ്ഞു വന്നു നീയെന്‍ ഹൃദയതുടിപ്പിലലിഞ്ഞു ചേര്‍ന്നു......
പരസ്പരം ഹൃദയങ്ങള്‍ കൈമാറി നമ്മളോന്നായി ....
ഇരുമെയ്യാണെങ്കിലും ഒരേ മനസ്സായി നാം ഒന്ന് ചേര്‍ന്നു....
സന്തോഷത്തിന്‍ ദിനങ്ങള്‍ തീവണ്ടി കണക്കെ കൂകിപ്പായവെ...
എവിടെയോ ചില അപസ്വരങ്ങള്‍ ചിലങ്ക പോലെ ചിണുങ്ങി അതോ പിന്നെ സന്താപമായി മാറി.....

ഒന്നാണെന്ന് കരുതിയവര്‍ അകന്നു തുടങ്ങി പരസ്പരം
കണ്ടാല്‍ തലകുമ്പിട്ടു മാറുന്ന സ്ഥിതിവിശേഷമായി....
ദൂരെയാണെങ്കിലും എന്‍ മനോമുകുളങ്ങളില് ഇന്നും മുഴങ്ങുന്നു നിന്‍ പുഞ്ചിരി തന്‍താളം.....
ദൂരെയാണെങ്കിലും എന്‍ മനസ്സിന്റെ കണ്ണാടിയില്‍ പാല്‍പോലെ തെളിഞ്ഞോഴുകുന്നു പുഞ്ചിരിക്കും നിന്‍ കുഞ്ഞുമുഖം.....
പ്രണയത്തിന്‍ മനോഹര തീരത്ത് സഞ്ചരിച്ച നാം
ഇന്നന്യരായകന്നു കണ്ടാലോ മാറി നടക്കുന്നു....
മധുരമേകും നിന്നോര്‍മകളാല്‍ കേഴുന്നു ഞാനിന്നു…
ഒരു ഭ്രാന്തിയേ പോല്‍ അലയുന്നു പാരിതില്‍…..

ഒന്നല്ല നമ്മള്‍ ഇന്ന് രണ്ടാണ് നാമെങ്കിലും....
മായില്ലോരിക്കലും മറയില്ലോരിക്കലും പുഞ്ചിരിക്കും നിന്‍ മുഖവും,
കിളി കുറുകും പോലുള്ള നിന്‍ മൃദുശബ്ദവും......