എങ്ങു നിന്നോ പറന്നു വന്നെന്‍ ഇടനെഞ്ചില്‍ കൂട് കൂട്ടി നീ പൈങ്കിളി സ്നേഹത്തിന്‍ വിത്തുകള്‍ കൊത്തിപ്പെറുക്കി കൊണ്ട് വന്നെന്‍ പ്രാണനില്‍ പ്രണയം ഉണര്‍ത്തി നീ
പിന്നെ എന്നോ വന്നപോല്‍ പോയി നീ എന്‍ മനസ്സിലോ വിഷാദ സ്വരങ്ങള്‍ മെല്ലെ തേങ്ങി നീയില്ലാതെ ഈ ജന്മം പൂത്തീടുമോ നീയില്ലാതെന്‍ ഉള്ളം നിറഞ്ഞിടുമോ
നീയാണെന്‍ പ്രാണന്റെ സുഗന്ധം നീയാണ് ഈ ജന്മത്തെന്‍ സൌഭാഗ്യം അറിയില്ലെനിക്ക് ഈ വരി കുറിക്കുമ്പോള്‍ എന്നെങ്കിലും എന്നെയോര്‍ത്ത് നീ വന്നീടുമോ
ബ്ലോഗ് ലോകത്തേക്ക് സ്വാഗതം ഗംഗേ....ഒരുപാട്....എഴുതൂ...
ReplyDeleteവായിക്കൂ...അതിനേക്കാള്‍ അതികമായ്...
നന്ദി...
Delete