Total Pageviews

Saturday, 9 March 2013


ഞാന്‍ കടന്നു വന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. സുഖത്തിന്റെയും സന്തോഷത്തിന്റെയും മലര്മെത്തകളില്‍ നിന്നും കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ വഴിയിലേയ്ക്ക് എന്നെ നടത്തിച്ചത് എന്റെ നിയോഗം ആയിരുന്നു. നമ്മുടെ ജീവിതത്തില്‍ ഓരോ കാലഘട്ടത്തിലും നമുക്ക് ഒരു നിയോഗം ഉണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ എന്ന വ്യക്തി നടക്കുവാന്‍ നിയോഗിയ്ക്കപെട്ട വഴികളിലുടെ ഒക്കെ ഞാന്‍ സഞ്ചരിച്ചു, ഇപ്പോഴും സഞ്ചരിച്ചു കൊണ്ടേ ഇരിയ്ക്കുന്നു.

നഷ്ട പ്രണയത്തിലൂടെ ഹതാശ ആയി ജീവിയ്ക്കുക എന്നതും എന്റെ നിയോഗങ്ങളില്‍ ഒന്നായിരുന്നു. എല്ലാം നഷ്ടപെട്ട ഒരു ഭ്രാന്തിയെ പോലെ ഞാന്‍ അടച്ചിട്ട മുറിയ്ക്കുള്ളില്‍ ദിവസങ്ങള്‍ തള്ളി നീക്കി. ഒരിയ്ക്കലും ഒരു മടങ്ങി വരവ് സാധ്യമല്ല എന്ന് ഞാന്‍ ഉറപിച്ച  വിഷാദത്തിന്റെ നാളുകള്‍ ....!! തെരുവിലുടെ ഞാന്‍ ഒരു ലക്ഷ്യവും ഇല്ലാതെ നടന്നു നീങ്ങിയ ദിനങ്ങള്‍ , അതും ഈ ജീവിതത്തില്‍ എന്റെ നിയോഗം ആയിരുന്നു..!!  എന്നാലും മറക്കുവാന്‍ ആഗ്രഹിയ്ക്കുന്ന ദിനങ്ങള്‍ എന്ന് പറയുന്നില്ല. ആ ദിനങ്ങളെ ഒര്മിയ്ക്കുവാന്‍ ആണ് എനിയ്ക്ക് എന്നും ഇഷ്ടം. അതാണ്‌ ഇനിയുള്ള എന്റെ ജീവിതത്തിനു കരുത്തു പകരുക എന്ന് മനസ്സ് മന്ത്രിയ്ക്കുന്നു...!!!

സുഖങ്ങളും ദുഖങ്ങളും  ഒരു പോലെ ആസ്വധിയ്ക്കുവാനും ജീവിത നിയോഗങ്ങള്‍ നിറവേറ്റുവാനും  സാധിച്ചാല്‍  ജീവിതം ആത്മസംതൃപ്തി നല്‍കുന്ന വലിയ വിജയങ്ങളിലെയ്ക്ക് നമ്മളെ കൊണ്ടെത്തിയ്ക്കും എന്നത് എനിയ്ക്ക് തീര്‍ച്ചയാണ്.....!!  എല്ലാവര്ക്കും നന്മകള്‍ മാത്രം ആശംസിയ്ക്കുന്നു..!!

Tuesday, 8 January 2013

എന്റെ കേരളം:


എങ്ങും പച്ച പരവതാനി വിരിച്ചൊരു നാടാണെന്‍ കൊച്ചു കേരളം
സഹ്യനും അഷ്ടമുടിയും നദികളും കൂടിച്ചേരുന്ന നമ്മുടെ
പ്രകൃതിരമണീയമാം മലയാളനാട്, ദൈവത്തിന്‍ സ്വന്തം നാട്
മാലോകര്‍ക്ക് ഒരു കൊച്ചു സ്വര്‍ഗം ആണെന്‍ കേരള നാട്....!!!
എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി
അനവധി നിരവധി മഹത്തുക്കള്‍ക്ക് ജന്മം നല്‍കിയ
പുണ്യഭൂമിയാം മലയാളനാട്, ദൈവത്തിന്‍ സ്വന്തം നാട്
വിദ്യയിലും സാക്ഷരതയിലും മലയാള മക്കള്‍ മുന്നില്‍ ആണെന്നും...!!
കഥകളി, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത് അങ്ങനെ നീളും
മലയാളത്തിന്‍ പ്രതിഭകള്‍ സമ്പന്നമാക്കിയ തനതു കലകള്‍.
കേരളത്തില്‍ നിന്നും ആണെന്ന് മൊഴിയുമ്പോള്‍ നാനാദേശങ്ങളില്‍
നിന്ന് വരും ജനങ്ങള്‍ തന്‍ കണ്ണുകളില്‍ തിളക്കം കാണുന്നു ഞാന്‍,...!!!
നമ്മുടെ അനന്തപുരിയും, വ്യാവസായിക നഗരമാം കൊച്ചിയും
സാംസ്കാരിക നഗരമാം തൃശൂരും, അക്ഷര നഗരിയാം കോട്ടയവും
ഒപ്പം കോഴിക്കോടും ചേരുന്ന സമത്വ സുന്ദര ഭൂമിയും ആണിത്
ഇവിടെ ഒരു ജന്മം കൂടി ഞാന്‍ എന്നും സ്വപ്നം കാണാറുണ്ട്‌....,.....!!!
                                    2012-ഒരു തിരിഞ്ഞു നോട്ടം
                                     ------------------------------------

                           


ഇന്ന് ബസ് മൊതലാളി (https://www.facebook.com/bus.mothalali.9?fref=ts)  ആണ് ബ്ലോഗിനെ കുറിച്ച് ഓര്‍മിപ്പിച്ചത്..!!  ന്റെ ബ്ലോഗ്‌ മൊതലാളി വായിച്ചത്രെ....!!

ശരിയാണ്...!! കുറെ ആയി എന്തെങ്കിലും കുത്തിക്കുറിച്ചിട്ട്..!!  സമയം കിട്ടാറില്ല പലപ്പോഴും..!!  പക്ഷെ ആരോടും പറയാതെ, ആര്‍ക്കും വായിക്കാന്‍ കൊടുക്കാതെ ഇങ്ങനെ ഓരോന്ന് എഴുതിപിടിപ്പിയ്ക്കുംപോള്‍ ഒരു സുഖം കിട്ടാറുണ്ട്....!!

എന്നാല്‍ ഇന്നോരെണ്ണം എഴുതിയേക്കാം എന്ന് കരുതി ആണ് ഇപ്പോള്‍ ലാപ് തുറന്നു വച്ചത്...!!  ഇത് 2013-ലെ ന്റെ ആദ്യത്തെ ബ്ലോഗ്‌...,..!! അത് ന്റെ 2012-നെ കുറിച്ച് ആകട്ടെ..!!

ഓര്‍മിയ്ക്കാന്‍ ഒട്ടും സുഖം ഇല്ലാത്ത വര്‍ഷം ആണ് പോയത്. നഷ്ടങ്ങളുടെ ലോകത്ത് ഞാന്‍ എത്തിപെട്ട വര്‍ഷം...!! ഈ ലോകത്ത് ഞാന്‍ ഒറ്റയ്ക്കായി എന്ന് തോന്നിയ വര്‍ഷം...!!

 (FEBRUARY-06 IS A BAD DAY FOR ME :കടപ്പാട്: ഗ്രാന്‍ഡ്‌മാസ്റര്‍ സിനിമ)
ഫെബ്രുവരി ആയിരുന്നു തുടക്കം...!! ഫെബ്രുവരി ആറിനു ആണ് ഞാന്‍ ജീവനേക്കാള്‍ അധികം സ്നേഹിച്ച ആള് "എനിയ്ക്ക് നിന്നെ വേണ്ട" എന്ന് എന്നോട് വളരെ നിസ്സാരമായി മൊഴിഞ്ഞത്. ആദ്യം അതൊരു അത്ഭുതം ആയിരുന്നു. മണിക്കൂറുകള്‍ എടുത്തു അതിന്റെ ഞെട്ടലില്‍ നിന്നും ഉണരാന്‍..!!,...!!  എന്റെ തകര്‍ച്ചയുടെ തുടക്കം അവിടെ നിന്നും ആരംഭിച്ചു...!!

പിന്നീടങ്ങോട്ട് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഒരുപാട് പാടുപെട്ടു..!! വേദനയുടെ, ഒറ്റപ്പെടലിന്റെ, ഉറക്കം ഇല്ലാത്ത കണ്ണീരില്‍ കുതിര്‍ന്ന രാവുകളുടെ ദിനങ്ങള്‍..,...!!

വ്യക്തിജീവിതം പ്രൊഫഷണല്‍ ജീവിതത്തെ ബാധിച്ചു തുടങ്ങിയതിനാല്‍ ആകണം, ജോലിയില്‍ ഒട്ടും ശ്രദ്ധിയ്ക്കാന്‍ പറ്റാതെ ആയി..!! അധികം ഒന്നും വേണ്ടല്ലോ, പ്രോജക്ടില്‍ നിന്നും റിലീസ് ആയി...!! അങ്ങനെ ഞാന്‍  ചുമ്മാ ജോലിയൊന്നും ഇല്ലാതെ ഫ്രീ പൂളില്‍ ഇരുപ്പായി..!!  ഞാന്‍ തത്കാലത്തേയ്ക്ക് പുതിയ പ്രൊജക്റ്റിനു ശ്രമിച്ചും ഇല്ല. കാരണം പ്രൊജക്റ്റ് കിട്ടിയാല്‍ പോലും പണിയാന്‍ പറ്റിയ മാനസിക അവസ്ഥ ആയിരുന്നില്ല...!! ഞാന്‍ അടച്ചിട്ട മുറിയില്‍ ദിവസങ്ങള്‍ തള്ളി നീക്കി..!!  മാനസികമായി തകര്‍ന്നു..!! ആ ഇടയ്ക്കാണ് ഗംഗ മാടമ്പള്ളി എന്ന പേരില്‍ മാടമ്പള്ളി മനയിലെ അസുഖക്കാരി ആയി ഫേസ്ബുക്ക്‌ ജീവിതം ആരംഭിച്ചത്...!!ഒരുപാട് സുഹൃത്തുക്കളെ കിട്ടി അവിടെ നിന്നും..!!

എല്ലായിടത്തും ഞാന്‍ നിശബ്ദത പാലിച്ചു..!! എന്റെ വിഷമങ്ങള്‍ ഞാന്‍ മനസ്സില്‍ ഒതുക്കി..!!  ആരോടും പരാതി പറയാന്‍ പോയിട്ടില്ല..!! എലാത്തിനോടും ദേഷ്യം ആയിരുന്നു..!!  കാണിയ്ക്കാന്‍ പറ്റുന്നിടത്തൊക്കെ ഞാന്‍ കാണിച്ചു..!! അല്ലാത്ത സ്ഥലങ്ങളില്‍ അനങ്ങാതെ പൂച്ചയെ പോലെ ഇരുന്നു..!!!

വിഷാദഭരിതം ആയ നാളുകള്‍ ഞാന്‍ മെല്ലെ തള്ളിനീക്കി...!!  ഭ്രാന്ത് ആയിപ്പോകുമോ എന്ന് പോലും സംശയിച്ചു...!!  അയാളുടെ ഓര്‍മ്മകള്‍ വല്ലാതെ വേട്ടയാടി..!!

സെപ്തംബര്‍ ആയപ്പോഴേയ്ക്കും ആണ് ഞാന്‍ പുതിയ പ്രൊജക്റ്റിനായി ശ്രമിച്ചു തുടങ്ങിയത്..!!അപ്പോഴേയ്ക്കും ജോലി ഒക്കെ തുലാസില്‍ ആയിരുന്നു..!! എങ്ങനെയൊക്കെയോ തള്ളി നീക്കിയ ആ കാലഘട്ടത്തെ  എനിയ്ക്ക് ഇന്നും ഒരു ഉള്‍ഭയത്തോടെ മാത്രെ കാണാന്‍ കഴിയൂ...!!


അതിജീവനത്തിന്റെ പാതയില്‍ ഞാന്‍ എത്തി...!! അതിജീവനത്തിന്റെ ഒരു കരുത്ത് ഉണ്ടല്ലോ, അത് വല്ലാത്ത ഒരു സംഭവം ആണ്..!!!  എന്തിനെയും അതിജീവിയ്ക്കാന്‍ നമ്മള്‍ ശീലിച്ചാല്‍ നമ്മളെ തോല്പിക്കാന്‍ ഈ പ്രപഞ്ചത്തില്‍ ഒന്നിനും സാധിയ്ക്കില്ല..!!  അതാണ്‌ നഷ്ടങ്ങളുടെ കൂമ്പാരത്തിനു  ഇടയിലും ഞാന്‍ ഉണ്ടാക്കിയ നേട്ടം...!!!

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ആണ് അമ്മയുടെ അമ്മ മരിച്ചത്..!!  വല്ലാതെ മനസ്സ് വിഷമിപിച ഒരു സംഭവം ആയിരുന്നു അത്..!! അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സുഖം പകരുന്നത് മാത്രം ആയിരുന്നു..!! മകളുടെ കുട്ടി ആയതിനാല്‍ ആകാം അമ്മയ്ക്ക് എന്നോട് നല്ല വാത്സല്യം ആയിരുന്നു...!! എന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു,...!!! കുട്ടിക്കാലത്ത് ഇഷ്ടം പോലെ പോക്കറ്റ് മണി ഒക്കെ എനിക്ക് എന്ന് ചെന്നാലും അമ്മ തരുമായിരുന്നു...!!!  എനിക്കൊരു അസുഖം വന്നാല്‍ പ്രാര്‍ത്ഥനകള്‍ കഴിച്ചിരുന്നു അമ്മ...!!   അമ്മയെ സ്നേഹിച്ചവരെ ഒക്കെ തനിച്ചാക്കി അമ്മ പോയി...!!  ഒരു തലമുറയുടെ വിടവാങ്ങല്‍ ആയിരുന്നു അത്...!!

പുതിയ വര്‍ഷത്തെ ഞാന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു...!!   തകര്‍ച്ച മാത്രം നേരിടാന്‍ മാത്രം വലിയ തെറ്റുകളൊന്നും ഞാന്‍ ജീവിതത്തില്‍ ചെയ്തിട്ടില്ല എന്ന് ഇന്നും വിശ്വസിക്കുന്നു..!!

നന്മകള്‍ വരും...!! വരാതെ ഇരിയ്ക്കില്ല..!!!

Thursday, 4 October 2012           ഞാന്‍ ഈ ലോകത്ത് ഒറ്റയ്കായ പോലെ തോന്നുന്നു....!!! ആരുമില്ല എന്നൊരു തോന്നല്‍..!!!,..!!!! ജീവിതത്തിനു അര്‍ഥം ഇല്ല എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടെ ഇരിക്കുന്നു....!!! അയാള്‍ ആയിരുന്നു എന്നും എന്റെ മനസ്സിന് സാന്ത്വനം നല്‍കിയിരുന്നത്....!!! അകലെ ഉള്ള ഈ നഗരത്തില്‍ വന്നു ജോലി ചെയ്യുവാനും ജീവിക്കാനും എനിക്ക് ശക്തി തന്നത് ഞങ്ങള്‍ ഒരുമിച്ചു നെയ്ത സ്വപ്‌നങ്ങള്‍ ആയിരുന്നു....!! ഇന്ന് എന്റെ കൂടെ അയാള്‍ ഇല്ല
ാ, എന്റെ സ്വപ്നങ്ങളില്‍ അയാളില്ല......!!! ഞാന്‍ ഈ നാട്ടില്‍ ഒറ്റയ്ക്കാണ്....!!! മനസ്സ് ഒരുപാട് കാട് കയറിയപ്പോള്‍ മെസേജ് എഴുതി അയാളുടെ പേരും സെലക്റ്റ് ചെയ്തതാണ്....!!!! പക്ഷെ (സെന്‍റ്) ബട്ടന്‍ അമര്‍ത്താന്‍ തോന്നിയില്ലാ....!!! കഴിഞ്ഞത് ഓരോന്നും കുത്തിപോക്കണ്ടാ എന്ന് മനസ്സ് അപ്പോള്‍ മന്ത്രിച്ചു...!!!! അത് കൊണ്ട് അയയ്ക്കാതെ ഡിലീറ്റ് ചെയ്തു കളഞ്ഞു...!!!

ഞാന്‍ നാട്ടിലേക്ക് ഒരു മടക്ക യാത്ര ഒരുപാട് ആഗ്രഹിക്കുന്നു.....!!! ഒരുപക്ഷെ വീട്ടുകാരുടെ സാന്നിധ്യം എങ്കിലും എന്റെ മനസ്സിന് ആശ്വാസം ആകും..!!!! ഞാന്‍ സ്നേഹിച്ച എന്റെ നാട്, വീട്, മുവാറ്റുപുഴയാര്‍...,...എല്ലാം ഒരു പക്ഷെ എന്റെ മനസ്സിനെ തണുപ്പിക്കും...!!!!! ഒരു രാത്രി കൊണ്ട് എനിക്ക് ഇവിടെ നിന്നും വീട്ടില്‍ എത്താം, പക്ഷെ എനിക്ക് വേണ്ടത് നാട്ടില്‍ ഒരു ജോലി ആണ്...!!! അവിടെ വീട്ടുകാരോത്തുള്ള ജീവിതം ആണ്....!!! ഉള്ള ജോലി കളയുവാനും തോന്നുന്നില്ലാ....!!!!

അതേ, ഞാന്‍ ഈ നഗരത്തില്‍ ഒറ്റയ്ക്കാണ്...!!!

Friday, 7 September 2012

 ഓണം:ഓര്‍മ്മകള്‍ പിന്നോട്ട് പായുന്നു ഞാനെന്‍
സുന്ദരമാം കുട്ടിക്കാലത്ത് എത്തിനില്‍ക്കുന്നു
എന്ത് രസമായിരുന്നന്നു നാം ഒന്നിച്ചോണ
പൂക്കള്‍ പറിച്ചിരുന്നു, പിന്നെയോ ഒന്നുചേര്‍ന്ന്
പത്തു നാള്‍ പൂക്കളം ഒരുക്കിയിരുന്നു.......!

ഓണക്കൊടിയുടുത്തു ഞാന്‍ വഴിവക്കിലുടെ
നടന്നു നീങ്ങി, പിന്നെ അമ്മ തന്‍ കൈപുണ്യമേറും
സദ്യ കഴിച്ചു നിര്‍വൃതി അടഞ്ഞ നാളുകള്‍
കൂട്ടുകാരും ഒത്തു ഓണക്കളികള്‍ കളിച്ചൊരാ നാളുകള്‍
എന്ത് രസമായിരുന്നേന്‍ കുട്ടിക്കാലം.........!

ഓണത്തപ്പനെ ഉണ്ടാക്കിയോരാ മണ്‍പ്രതിമകള്‍
എന്‍ ബാല്യകാല സ്മൃതിയില്‍ നിറയുന്നു
എത്ര സുന്ദരമായിരുന്നാ അവധിക്കാലം
മായില്ല മനതാരില്‍ നിന്നുമൊരിക്കലും
എന്‍ നെഞ്ചില്‍ കൂടുകൂട്ടിയ ഓണക്കാലം.......!

Saturday, 4 August 2012


സ്വപ്നം
-----------------
ഇന്നലെ എന്‍ നിദ്രയില്‍
ഒരു സ്വപ്നം നിറഞ്ഞു നിന്നു
പെയ്തൊഴിയുന്ന മാനം
പോലെ ഞാന്‍ സ്വപ്നമോ
മെല്ലെ കണ്ടു തീര്‍ന്നു...!!

എന്‍ മനസ്സിന്‍ ഉള്ളറയില്‍
എന്നോ നിറഞ്ഞ മോഹങ്ങള്‍,
 ഒരു നാള്‍ എന്‍  നെഞ്ചിനു
 കുളിരേകിയ  മോഹങ്ങള്‍
ആണോ സ്വപ്നം ആയെന്‍
മനസ്സില്‍ നിറയുന്നത്???


ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍
പൂര്ത്തികരിക്കുമോ  അതോ
ഇത് വെറുമൊരു മോഹഭംഗം മാത്രമോ
സത്യമോ, മിഥ്യയോ കാത്തിരിക്കുന്നു ഞാന്‍
കാലം തരും ഉത്തരത്തിനായി....!!!

Tuesday, 24 July 2012

പ്രകൃതി
----------------
പേമാരി  പെയ്തു തോര്‍ന്നു
ഭൂമിതന്‍ വിരിമാറ് കുതിര്‍ന്നു
വിണ്ട മണ്ണിന്‍ വരള്‍ച്ച മാറി എങ്ങും
പച്ചപുല്നാമ്പുകള്‍ കിളിര്‍ത്തു

മഴത്തുള്ളികള്‍ വീണ വഴികളിലുടെ
ഞാന്‍ എന്‍ യാത്ര തുടര്‍ന്നു
കുളിരുളൊരു ഇളം തെന്നലെന്നെ
മെല്ലെ അങ്ങനെ തഴുകി നീങ്ങി

ഈ മനോഹര പ്രപഞ്ചം എന്‍
ഉള്ളിലോ പ്രണയം ഉണര്‍ത്തീ
എത്ര സുന്ദരിയാണ് നീ പ്രകൃതി
നിന്നെ ഞാന്‍ വെള്‍ക്കട്ടെ?