Total Pageviews

Tuesday 8 January 2013

                                    2012-ഒരു തിരിഞ്ഞു നോട്ടം
                                     ------------------------------------

                           


ഇന്ന് ബസ് മൊതലാളി (https://www.facebook.com/bus.mothalali.9?fref=ts)  ആണ് ബ്ലോഗിനെ കുറിച്ച് ഓര്‍മിപ്പിച്ചത്..!!  ന്റെ ബ്ലോഗ്‌ മൊതലാളി വായിച്ചത്രെ....!!

ശരിയാണ്...!! കുറെ ആയി എന്തെങ്കിലും കുത്തിക്കുറിച്ചിട്ട്..!!  സമയം കിട്ടാറില്ല പലപ്പോഴും..!!  പക്ഷെ ആരോടും പറയാതെ, ആര്‍ക്കും വായിക്കാന്‍ കൊടുക്കാതെ ഇങ്ങനെ ഓരോന്ന് എഴുതിപിടിപ്പിയ്ക്കുംപോള്‍ ഒരു സുഖം കിട്ടാറുണ്ട്....!!

എന്നാല്‍ ഇന്നോരെണ്ണം എഴുതിയേക്കാം എന്ന് കരുതി ആണ് ഇപ്പോള്‍ ലാപ് തുറന്നു വച്ചത്...!!  ഇത് 2013-ലെ ന്റെ ആദ്യത്തെ ബ്ലോഗ്‌...,..!! അത് ന്റെ 2012-നെ കുറിച്ച് ആകട്ടെ..!!

ഓര്‍മിയ്ക്കാന്‍ ഒട്ടും സുഖം ഇല്ലാത്ത വര്‍ഷം ആണ് പോയത്. നഷ്ടങ്ങളുടെ ലോകത്ത് ഞാന്‍ എത്തിപെട്ട വര്‍ഷം...!! ഈ ലോകത്ത് ഞാന്‍ ഒറ്റയ്ക്കായി എന്ന് തോന്നിയ വര്‍ഷം...!!

 (FEBRUARY-06 IS A BAD DAY FOR ME :കടപ്പാട്: ഗ്രാന്‍ഡ്‌മാസ്റര്‍ സിനിമ)
ഫെബ്രുവരി ആയിരുന്നു തുടക്കം...!! ഫെബ്രുവരി ആറിനു ആണ് ഞാന്‍ ജീവനേക്കാള്‍ അധികം സ്നേഹിച്ച ആള് "എനിയ്ക്ക് നിന്നെ വേണ്ട" എന്ന് എന്നോട് വളരെ നിസ്സാരമായി മൊഴിഞ്ഞത്. ആദ്യം അതൊരു അത്ഭുതം ആയിരുന്നു. മണിക്കൂറുകള്‍ എടുത്തു അതിന്റെ ഞെട്ടലില്‍ നിന്നും ഉണരാന്‍..!!,...!!  എന്റെ തകര്‍ച്ചയുടെ തുടക്കം അവിടെ നിന്നും ആരംഭിച്ചു...!!

പിന്നീടങ്ങോട്ട് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഒരുപാട് പാടുപെട്ടു..!! വേദനയുടെ, ഒറ്റപ്പെടലിന്റെ, ഉറക്കം ഇല്ലാത്ത കണ്ണീരില്‍ കുതിര്‍ന്ന രാവുകളുടെ ദിനങ്ങള്‍..,...!!

വ്യക്തിജീവിതം പ്രൊഫഷണല്‍ ജീവിതത്തെ ബാധിച്ചു തുടങ്ങിയതിനാല്‍ ആകണം, ജോലിയില്‍ ഒട്ടും ശ്രദ്ധിയ്ക്കാന്‍ പറ്റാതെ ആയി..!! അധികം ഒന്നും വേണ്ടല്ലോ, പ്രോജക്ടില്‍ നിന്നും റിലീസ് ആയി...!! അങ്ങനെ ഞാന്‍  ചുമ്മാ ജോലിയൊന്നും ഇല്ലാതെ ഫ്രീ പൂളില്‍ ഇരുപ്പായി..!!  ഞാന്‍ തത്കാലത്തേയ്ക്ക് പുതിയ പ്രൊജക്റ്റിനു ശ്രമിച്ചും ഇല്ല. കാരണം പ്രൊജക്റ്റ് കിട്ടിയാല്‍ പോലും പണിയാന്‍ പറ്റിയ മാനസിക അവസ്ഥ ആയിരുന്നില്ല...!! ഞാന്‍ അടച്ചിട്ട മുറിയില്‍ ദിവസങ്ങള്‍ തള്ളി നീക്കി..!!  മാനസികമായി തകര്‍ന്നു..!! ആ ഇടയ്ക്കാണ് ഗംഗ മാടമ്പള്ളി എന്ന പേരില്‍ മാടമ്പള്ളി മനയിലെ അസുഖക്കാരി ആയി ഫേസ്ബുക്ക്‌ ജീവിതം ആരംഭിച്ചത്...!!ഒരുപാട് സുഹൃത്തുക്കളെ കിട്ടി അവിടെ നിന്നും..!!

എല്ലായിടത്തും ഞാന്‍ നിശബ്ദത പാലിച്ചു..!! എന്റെ വിഷമങ്ങള്‍ ഞാന്‍ മനസ്സില്‍ ഒതുക്കി..!!  ആരോടും പരാതി പറയാന്‍ പോയിട്ടില്ല..!! എലാത്തിനോടും ദേഷ്യം ആയിരുന്നു..!!  കാണിയ്ക്കാന്‍ പറ്റുന്നിടത്തൊക്കെ ഞാന്‍ കാണിച്ചു..!! അല്ലാത്ത സ്ഥലങ്ങളില്‍ അനങ്ങാതെ പൂച്ചയെ പോലെ ഇരുന്നു..!!!

വിഷാദഭരിതം ആയ നാളുകള്‍ ഞാന്‍ മെല്ലെ തള്ളിനീക്കി...!!  ഭ്രാന്ത് ആയിപ്പോകുമോ എന്ന് പോലും സംശയിച്ചു...!!  അയാളുടെ ഓര്‍മ്മകള്‍ വല്ലാതെ വേട്ടയാടി..!!

സെപ്തംബര്‍ ആയപ്പോഴേയ്ക്കും ആണ് ഞാന്‍ പുതിയ പ്രൊജക്റ്റിനായി ശ്രമിച്ചു തുടങ്ങിയത്..!!അപ്പോഴേയ്ക്കും ജോലി ഒക്കെ തുലാസില്‍ ആയിരുന്നു..!! എങ്ങനെയൊക്കെയോ തള്ളി നീക്കിയ ആ കാലഘട്ടത്തെ  എനിയ്ക്ക് ഇന്നും ഒരു ഉള്‍ഭയത്തോടെ മാത്രെ കാണാന്‍ കഴിയൂ...!!


അതിജീവനത്തിന്റെ പാതയില്‍ ഞാന്‍ എത്തി...!! അതിജീവനത്തിന്റെ ഒരു കരുത്ത് ഉണ്ടല്ലോ, അത് വല്ലാത്ത ഒരു സംഭവം ആണ്..!!!  എന്തിനെയും അതിജീവിയ്ക്കാന്‍ നമ്മള്‍ ശീലിച്ചാല്‍ നമ്മളെ തോല്പിക്കാന്‍ ഈ പ്രപഞ്ചത്തില്‍ ഒന്നിനും സാധിയ്ക്കില്ല..!!  അതാണ്‌ നഷ്ടങ്ങളുടെ കൂമ്പാരത്തിനു  ഇടയിലും ഞാന്‍ ഉണ്ടാക്കിയ നേട്ടം...!!!

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ആണ് അമ്മയുടെ അമ്മ മരിച്ചത്..!!  വല്ലാതെ മനസ്സ് വിഷമിപിച ഒരു സംഭവം ആയിരുന്നു അത്..!! അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സുഖം പകരുന്നത് മാത്രം ആയിരുന്നു..!! മകളുടെ കുട്ടി ആയതിനാല്‍ ആകാം അമ്മയ്ക്ക് എന്നോട് നല്ല വാത്സല്യം ആയിരുന്നു...!! എന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു,...!!! കുട്ടിക്കാലത്ത് ഇഷ്ടം പോലെ പോക്കറ്റ് മണി ഒക്കെ എനിക്ക് എന്ന് ചെന്നാലും അമ്മ തരുമായിരുന്നു...!!!  എനിക്കൊരു അസുഖം വന്നാല്‍ പ്രാര്‍ത്ഥനകള്‍ കഴിച്ചിരുന്നു അമ്മ...!!   അമ്മയെ സ്നേഹിച്ചവരെ ഒക്കെ തനിച്ചാക്കി അമ്മ പോയി...!!  ഒരു തലമുറയുടെ വിടവാങ്ങല്‍ ആയിരുന്നു അത്...!!

പുതിയ വര്‍ഷത്തെ ഞാന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു...!!   തകര്‍ച്ച മാത്രം നേരിടാന്‍ മാത്രം വലിയ തെറ്റുകളൊന്നും ഞാന്‍ ജീവിതത്തില്‍ ചെയ്തിട്ടില്ല എന്ന് ഇന്നും വിശ്വസിക്കുന്നു..!!

നന്മകള്‍ വരും...!! വരാതെ ഇരിയ്ക്കില്ല..!!!

2 comments:

  1. ഇങ്ങിനെ വിഷാദങ്ങളുടെ തോഴിയായി

    കഴിച്ചുകൂട്ടാതെ

    നല്ല ഉന്മേഷവതിയായി, സന്തോഷത്തോടെ

    ഈ വര്‍ഷം ഒരു പാട് നല്ല എഴുത്തുകള്‍

    പിറവിയെടുക്കാന്‍ ഈ തൂലികയില്‍ നിന്നും

    കഴിയട്ടെ....

    എന്ന് മാത്രം ആശംസിയ്ക്കുന്നു....

    ReplyDelete
  2. Super adi poli aitte ende tto .. Facebook le post um thakarppan ;)

    ReplyDelete