Total Pageviews

Tuesday 8 January 2013

എന്റെ കേരളം:


എങ്ങും പച്ച പരവതാനി വിരിച്ചൊരു നാടാണെന്‍ കൊച്ചു കേരളം
സഹ്യനും അഷ്ടമുടിയും നദികളും കൂടിച്ചേരുന്ന നമ്മുടെ
പ്രകൃതിരമണീയമാം മലയാളനാട്, ദൈവത്തിന്‍ സ്വന്തം നാട്
മാലോകര്‍ക്ക് ഒരു കൊച്ചു സ്വര്‍ഗം ആണെന്‍ കേരള നാട്....!!!
എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി
അനവധി നിരവധി മഹത്തുക്കള്‍ക്ക് ജന്മം നല്‍കിയ
പുണ്യഭൂമിയാം മലയാളനാട്, ദൈവത്തിന്‍ സ്വന്തം നാട്
വിദ്യയിലും സാക്ഷരതയിലും മലയാള മക്കള്‍ മുന്നില്‍ ആണെന്നും...!!
കഥകളി, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത് അങ്ങനെ നീളും
മലയാളത്തിന്‍ പ്രതിഭകള്‍ സമ്പന്നമാക്കിയ തനതു കലകള്‍.
കേരളത്തില്‍ നിന്നും ആണെന്ന് മൊഴിയുമ്പോള്‍ നാനാദേശങ്ങളില്‍
നിന്ന് വരും ജനങ്ങള്‍ തന്‍ കണ്ണുകളില്‍ തിളക്കം കാണുന്നു ഞാന്‍,...!!!
നമ്മുടെ അനന്തപുരിയും, വ്യാവസായിക നഗരമാം കൊച്ചിയും
സാംസ്കാരിക നഗരമാം തൃശൂരും, അക്ഷര നഗരിയാം കോട്ടയവും
ഒപ്പം കോഴിക്കോടും ചേരുന്ന സമത്വ സുന്ദര ഭൂമിയും ആണിത്
ഇവിടെ ഒരു ജന്മം കൂടി ഞാന്‍ എന്നും സ്വപ്നം കാണാറുണ്ട്‌....,.....!!!

No comments:

Post a Comment